ലോക്സഭാ തിരഞ്ഞെടുപ്പ് എത്തിയതോടെ പ്രചരണങ്ങൾക്കും ചൂടുപിടിച്ചിരിക്കുകയാണ്. വോട്ടർമാരുടെ വീടുകൾ തോറും കയറിയിറങ്ങി വോട്ട് അഭ്യർത്ഥിക്കുന്ന സ്ഥാനാർത്ഥികളെ കാണുന്നത് സർവ്വസാധാരണമാണെങ്കിലും ഡിണ്ടിഗലിൽ നിന്ന് മത്സരിക്കുന്ന നാം തമിഴ് കക്ഷി നേതാവും നടനുമായ മൻസൂർ അലിഖാന്റെ പ്രചാരണ പരിപാടികൾ കണ്ട് മൂക്കത്ത് വിരൽ വച്ച് പോകുകയാണ് ജനങ്ങൾ.
പച്ചക്കറിയും പഴങ്ങളും വിറ്റും കരിക്ക് വെട്ടിക്കൊടുത്തും പാലളന്നു കൊടുത്തും സൈക്കിൾ റിക്ഷ ചവിട്ടിയും വീടുകളിൽ ചെന്ന് വീട്ടമ്മമാർക്ക് ചമ്മന്തി അരച്ചു കൊടുത്തും കുട്ടികളെ കൊഞ്ചിച്ചും മൻസൂർ അലിഖാന്റെ പ്രചരണപരിപാടികൾ.
അഭിനയത്തിൽ പ്രാവീണ്യമുണ്ടെങ്കിലും ഇതെന്തൊരു പ്രഹസനമാണെന്ന് കണ്ടുനിൽക്കുന്നവർ ചിന്തിച്ചു പോകും. മൻസൂർ അലിഖാന്റെ ഈ പ്രചരണപ്രഹസനങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക