കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ മതസ്പര്‍ദ്ധയുണ്ടാക്കി എന്ന കേസില്‍ അര്‍ത്തുങ്കല്‍ സ്വദേശി ലിബിയെ പൊലീസ് അറസ്റ്റു ചെയ്തു. എറണാകുളം സെന്‍ട്രല്‍ പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതിഷേധക്കാരോടുള്ള വെല്ലുവിളി ഏറ്റെടുത്താണ് നിരീശ്വരവാദിയായ താന്‍ ശബരിമല കയറുന്നതെന്ന് ലിബി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ജാമ്യമില്ലാ വകുപ്പായ ഐപിസി 295 A പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
പീപ്പിള്‍സ് ലീഗല്‍ വെല്‍ഫെയര്‍ ഫോറം വര്‍ക്കിംഗ് പ്രസിഡന്റ് സിഎസ് സുമേഷ് കൃഷ്ണനാണ് ലിബിക്കെതിരെ കേസ് നല്‍കിയത്. ശബരിമല കയറാനെത്തിയ ലിബിയെ അന്ന് പത്തനംതിട്ട ബസ്റ്റാന്‍ഡില്‍ വച്ച് പ്രതിഷേധക്കാര്‍ തടയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക