കേരളത്തിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്ക്. ഈ മാസം 12 നാണ് മോദി കേരളത്തിലെത്തുക. തിരുവനന്തപുരത്തും കോഴിക്കോടും നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും.
അതെ സമയം ഇന്നലെ കേരളത്തിലെത്തിയ രാഹുൽ ഗാന്ധി ഇന്ന് രാവിലെ വയനാടിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സഹോദരി പ്രിയങ്കാ ഗാന്ധിയും രാഹുലിനോടൊപ്പമുണ്ടായിരുന്നു. ബി.ജെ.പി തന്റെ മുഖ്യ ശത്രുവാണെന്നും സി.പി.എമ്മിന്റെ വിമര്‍ശനങ്ങളെ സന്തോഷപൂര്‍വം നേരിടുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക