സച്ചി-സേതു കൂട്ടുകെട്ടില്‍ തിരക്കഥ ഒരുക്കി ഷാഫി സംവിധാനം ചെയ്ത ചോക്ലേറ്റിന്റെ രണ്ടാം ഭാഗം വരുന്നു. 2007 ല്‍ റിലീസിനെത്തിയ ചിത്രത്തിൽ പൃഥ്വിരാജ് ആയിരുന്നു നായക൯.എന്നാൽ ഇപ്പോൾ പൃഥ്വിരാജിന് പകരം നടന് ഉണ്ണി മുകുന്ദനാണ് നായകനായി അഭിനയിക്കുന്നത്. ചിത്രത്തില്‍ ഒരു അഡാറ് ലവിലെ നായിക നൂറിന് ഷെരീഫ് നായികയായി വേഷമിടും.
ഉണ്ണി മുകുന്ദന് അഭിമന്യു എന്ന പേരിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. പൃഥ്വിരാജിന്റെ ചോക്ലേറ്റും ഉണ്ണി മുകുന്ദന്റെ വരാനിരിക്കുന്ന ചോക്ലേറ്റ് റീ ടോള്‍ഡ് എന്ന ചിത്രവും തമ്മില്‍ ഒരു സാമ്യമാണുള്ളത്. 3000 പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളേജിലേക്ക് നായകന് വരുന്നു എന്നതാണത്. അമ്മു എന്ന വേഷത്തിലാണ് നൂറിന് ചിത്രത്തില്‍ അഭിനയിക്കുന്നത്. റോമ അവതരിപ്പിച്ച കഥാപാത്രമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക