പൃഥ്വിരാജിനെ നായകനാക്കി ജയ് സംവിധാനം ചെയ്ത ഹൊറർ ചിത്രം എസ്ര ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു, ജയ് തന്നെയാണ് ഹിന്ദിയിലും ചിത്രമൊരുക്കുന്നത്. പൃഥ്വിരാജ് അവതരിപ്പിച്ച രഞ്ജൻ എന്ന കഥാപാത്രത്തെ ഇമ്രാൻ ഹാഷ്മിയാകും അവതരിപ്പിക്കുക.
സിനിമയിലെ മറ്റ് കഥാപാത്രങ്ങള്‍ ആരൊക്കയാണെന്ന് വ്യക്തമല്ല. ഭൂഷണ് കുമാര്‍, കുമാര്‍ മങ്കത് പഥക്, കൃഷ്ണന് കുമാര്‍, അഭിഷേക് പഥക് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക