ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് കുറ്റക്കാരനെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. എന്റെ പൊലീസ് ജീവിതം എന്ന സര്‍വീസ് സ്റ്റോറിയിലാണ് സെന്‍കുമാര്‍ നിലപാട് ആവര്‍ത്തിക്കുന്നത്. വിതുര പീഡനക്കേസില്‍ ഒരു പ്രതിയെ ഒഴിവാക്കാന്‍ ഇടതു സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നുവെന്നും വെളിപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ പൊതുയോഗത്തില്‍ സെന്‍കുമാറിനെ വേദിയിലിരുത്തി നമ്പി നാരായണന് ചെയ്യാത്ത കുറ്റത്തിന് ക്രൂശിക്കപ്പെട്ടയാളാണെന്ന് മോദി പ്രസംഗിച്ചിരുന്നു. എന്നാല്‍ നമ്പി നാരായണന് പീഡിതന്റെ വേഷമണിഞ്ഞ ആളാണെന്നും സത്യം പുറത്തുവരിക തന്നെ ചെയ്യുമെന്നും വ്യക്തമാക്കുകയാണ് സര്‍വീസ് സ്റ്റോറിയിലൂടെ.
ഡിജിപി ലോക്നാഥ് ബെഹ്റ, ജേക്കബ് തോമസ്, ഋഷിരാജ് സിങ് തുടങ്ങിയ സഹപ്രവര്‍ത്തകരെ രൂക്ഷമായി വിമര്‍ശിക്കുന്നുമുണ്ട് പുസ്തകത്തില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക