ചൂടുകാലത്ത് മാനസികമായും ശാരീരികമായും ഏറെ മാറ്റങ്ങള്‍ ഉണ്ടാകാം. ഉറക്കം കുറയാനും ക്ഷീണവും തളര്‍ച്ചയും കൂടാനും സാധ്യത കൂടുതലാണ്. വയറിളക്കം, ശരീരത്തില്‍ നിന്നുള്ള ജലാംശം നഷ്ടപ്പെടല്‍, മഞ്ഞപ്പിത്തം, ചിക്കന്‍പോക്സ് പോലുള്ള സാംക്രമിക രോഗങ്ങള്‍ എന്നിങ്ങനെയുള്ള ആരോഗ്യ പ്രശ്നങ്ങളെല്ലാം ഉണ്ടാകാനിടയുണ്ട്.
ചൂടുകാലത്ത് കഴിക്കാവുന്ന ഏറ്റവും ഉത്തമ ഭക്ഷണം കഞ്ഞിയാണ്. ഇത് ദഹനം എളുപ്പമാക്കാന്‍ ഏറെ സഹായിക്കും. കൃത്രിമ പാനീയങ്ങള്‍ക്ക് പകരം ശുദ്ധമായ പഴച്ചാറുകള്‍ കഴിക്കുക. ഐസ്ക്രിം, കൂള്‍ഡ്രിംഗ്സ് എന്നിവ കഴിക്കുന്നത് താല്കാലിക ചൂട് ശമിപ്പിക്കുമെങ്കിലും ശരീരത്തില്‍ പിന്നീട് ചൂടു കൂടാന്‍ കാരണമാകും.
രാവിലെ എണീറ്റാല്‍ മുഖവും വായും വൃത്തിയാക്കിയ ശേഷം ഒരു ഗ്ലാസ് ശുദ്ധമായ വെള്ളം കുടിക്കണം. നന്നായി തിളപ്പിച്ചാറിയ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. രാവിലെ വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് ഏറെ ഗുണപ്രദമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക