കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ശരീരത്തിൽ ബോംബ് കെട്ടിവച്ച് മറ്റൊരു രാജ്യത്തേക്കയക്കണമെന്ന് മഹാരാഷ്ട്രയിലെ ബിജെപി മന്ത്രിയായ പങ്കജ മുണ്ടെ. ബലാക്കോട്ടിൽ ഇന്ത്യൻ സൈന്യം നടത്തിയ മിന്നലാക്രമണത്തെ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിക്കുന്നു എന്ന കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ ആരോപണത്തിനെതിരെയാണ് മന്ത്രിയുടെ ഈ വിവാദ പ്രസ്താവന.
” നമ്മുടെ സൈനികർക്ക് നേരെ നടന്ന ആക്രമണത്തിന് ശേഷം നമ്മൾ സർജിക്കൽ സ്ട്രൈക്ക് നടത്തി. എന്താണ് സർജിക്കൽ സ്ട്രൈക്ക് തെളിവ് എവിടെ എന്നൊക്കെയാണ് ചിലരുടെ ചോദ്യങ്ങൾ. രാഹുൽ ഗാന്ധിയുടെ ശരീരത്തിൽ ബോംബ് കെട്ടിവച്ച് മറ്റൊരു രാജ്യത്തേക്ക് വിടണം. അപ്പോഴേ അവർക്ക് മനസിലാകുകയുള്ളൂ.” പങ്കജ് മുണ്ടെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക