കൊച്ചി: അന്തര്‍സംസ്ഥാന സ്വകാര്യ ബസ്സുകളില്‍ മിന്നല്‍ പരിശോധന നടത്തി മോട്ടോര്‍ വാഹന വകുപ്പ്. പരിശോധനയില്‍ നിരവധി ബസ്സുകളില്‍ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. രാവിലെ അഞ്ച് മണി മുതല്‍ ഇടപ്പള്ളിയില്‍ നടന്ന പരിശോധനയില്‍ എട്ടു ബസ്സുകളിലാണ് ഇതുവരെ ക്രമക്കേട് കണ്ടെത്തിയത്. ചെക്ക്പോസ്റ്റുകളിലെല്ലാം പരിശോധന തുടരുകയാണ്.
സുരേഷ് കല്ലട ബസിലെ ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തിനു പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പ് ബസ്സുകള്ക്കെതിരായുള്ള നടപടികള്‍ ശക്തമാക്കി മുന്നോട്ടു വന്നത്. അതേസമയം, അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന ടൂറിസ്റ്റ് ബസ്സുകളുടെ ചട്ടലംഘനങ്ങളില്‍ കൂടുതല്‍ നടപടികള്‍ ആലോചിക്കാനായുള്ള ഉന്നതതല യോഗം ഗതാഗത മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നു ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക