ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതിനാല്‍ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കടല്‍ പ്രക്ഷുബ്ധമാകാനുള്ള സാധ്യത കൂടുതലായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്കി. വ്യാഴാഴ്ച രാത്രി മുതല്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദേശം.
അതേസമയം, ആഴക്കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ വെള്ളിയാഴ്ച പുലര്‍ച്ചക്കു മുന്‍പുതന്നെ അടുത്തുള്ള തീരത്ത് എത്തിച്ചേരണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയുള്ളതിനാല്‍ തമിഴ്നാട് തീരദേശത്തും നാശം വിതയ്ക്കാന്‍ സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക