മലപ്പുറം: പാണ്ടിക്കാടുള്ള എ ആര് ക്യാമ്പിലെ ആറ് പൊലീസുകാര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ പനി സ്ഥിരീകരിച്ചു. കണ്ണൂരില്‍ തെരഞ്ഞെടുപ്പ് ജോലി കഴിഞ്ഞ് എത്തിയവരിലാണ് രോഗം സ്ഥിരീകരിച്ചത്
ക്യാമ്പിലെ നൂറോളം പൊലീസുകാര്‍ക്ക് പനി പിടിപെട്ടതോടെ സാമ്പിളുകള്‍ മണിപ്പാലിലേക്ക് അയച്ചു പരിശോധിക്കുകയായിരുന്നു. ഇതിലാണ് ആറ് പേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ ബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക