നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി നാളെ സുപ്രീം കോടതി പരിഗണിക്കും. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡ് നല്‍കണം എന്നാവശ്യപ്പെട്ടാണ് ദിലീപിന്റെ ഹര്‍ജി. വേനലവധിക്ക് ശേഷം കേസ് പരിഗണിക്കാമെന്ന ആവശ്യത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. സുപ്രീം കോടതിയിലെ നടപടികള്‍ തീര്‍ന്നാലേ കുറ്റപത്രം നല്‍കാനാകൂ എന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.ദിലീപിനു വേണ്ടി മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയുടെ ജൂനിയര്‍ രഞ്ജിത റോത്തഗിയാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. കേസിലെ എല്ലാ രേഖകളും തനിക്ക് ലഭിക്കാന്‍ അവകാശമുണ്ടെന്നാണ് ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക