തൊടുപുഴയ്ക്ക് സമീപം കുമാരമംഗലത്ത് ഏഴു വയസുകാരനെ അമ്മയുടെ സുഹൃത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയ്ക്കെതിരേ കേസെടുക്കാൻ ശിശുക്ഷേമ സമിതി പോലീസിന് നിർദേശം നൽകി. ബാലനീതി നിയമം 75-ാം വകുപ്പ് പ്രകാരം കേസെടുക്കാനാണ് നിർദേശം.
കഴിഞ്ഞ മാർച്ച് 28നാണ് കുമാരമംഗലത്തെ വാടകവീട്ടിൽ കുട്ടിയുടെ മാതാവിന്റെ സുഹൃത്തായ അരുണ്‍ ഏഴു വയസുകാരനെ ക്രൂരമായി മർദിച്ചത്.10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ് അമ്മ ചെയ്തിരിക്കുന്നത് എന്നാണ് സമിതിയുടെ നിരീക്ഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക