ശാന്തിവനം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംവിധായകന് ആഷിക് അബു. ഇതിനായി “കെഎസ്ഇബി എന്ന സ്ഥാപനം ഇതുവരെ ചെലവഴിച്ച മുഴുവന്‍ തുകയും തങ്ങള്‍ പിരിച്ചു തരാമെന്നും ഒരു മരം പോലും മുറിക്കാതെ വികസനം നടപ്പാക്കണം” എന്നാവശ്യപ്പെട്ടായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്.
എറണാകുളത്ത് വടക്കന്‍ പറവൂരില്‍ വഴീക്കുളങ്ങരയില് സ്ഥിതി ചെയ്യുന്ന രണ്ടേക്കറോളം വരുന്ന മനുഷ്യനിര്‍മ്മിതമായ ശാന്തിവനത്തില്‍ കൂടി തന്നെ 110 കെവി ലൈന്‍ വലിക്കാനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് കെഎസ്ഇബി നടത്തുന്നത്. ഇതിനായി പ്രദേശത്തെ അടിക്കാടുകള്‍ വ്യാപകമായി വെട്ടി നശിപ്പിക്കപ്പെട്ടിട്ടുണ്ട്. കെഎസ്ഇബിക്കെതിരെ ദിവസങ്ങളായി പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരും സമരം തുടരുകയാണ്. സിപിഐ നേതാക്കളടക്കം സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
കോടിക്കണക്കിന് രൂപ ചെലവഴിച്ച പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് വൈദ്യുതിമന്ത്രി എം.എം മണി നേരത്തെ വ്യക്തമാക്കിയിരുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം
KSEB എന്ന സ്ഥാപനം ഇതുവരെ ചിലവഴിച്ച തുക ഞങ്ങള്‍ പിരിച്ചുതരാം. നഷ്ട്ടം കമ്പനി സഹിക്കണ്ട.
ഈ വളവ് നേരെയാക്കി, ഒരു മരം പോലും മുറിക്കാതെ വികസനം നടപ്പാക്കണം സര്‍ക്കാര്‍.
CPI(M).കാള്‍ മാര്‍ക്സിനെയാണ് ‘M’ സൂചിപ്പിക്കുന്നത്. ശാന്തിവനം സംരക്ഷിക്കപ്പെടണം.
https://www.facebook.com/AashiqAbuOnline/photos/a.346311632204619/1314093272093112/?type=3&theater
പ്രതികരിക്കാൻ ഇവിടെ എഴുതുക