തിരുവനന്തപുരം: വാഹനാപകടത്തില്‍ വലതു കൈ നഷ്ടപ്പെട്ട ഷിബിന്‍ അത്യാധുനിക കൃത്രിമ കൈ നല്കി മന്ത്രി ശൈലജ ടീച്ചര്‍. കൊല്ലം തട്ടര്‍ക്കോണം പേരൂര്‍ സിന്ധുബീവിയുടെ മകന് ഷിബിൻ രണ്ടാം വര്‍ഷ ബി കോം വിദ്യാര്‍ത്ഥിയാണ്. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന സിന്ധു ബീവിയുടെ അപേക്ഷ പരിഗണിച്ചാണ് ഷിബിന്‍ കേരള സാമൂഹ്യ സുരക്ഷാ മിഷന് വി കെയര്‍ പദ്ധതിയിലൂടെ സഹായം ലഭിച്ചത്.
ഇലക്ട്രോണിക് കണ്ട്രോള് സംവിധാനമുള്ള അത്യാധുനിക കൈ 4.37 ലക്ഷം രൂപ ചെലവിട്ടാണ് കേരള സാമൂഹ്യ സുരക്ഷാ മിഷന് വി കെയര്‍ പദ്ധതിയിലൂടെ കൃത്രിമ കൈ ശൈലജ ടീച്ചർ ഷിബിന്‍ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക