തിരുവനന്തപുരം: പോലീസുകാരുടെ പോസ്റ്റല്‍ ബാലറ്റിലെ ക്രമക്കേട് സംബന്ധിച്ച് നടപടി ഇന്നു ഉണ്ടാകുമെന്ന് ഡിജിപി ലോക്നാഥ് ബഹ്റ അറിയിച്ചു. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ നിര്‍ദ്ദേശിച്ചിരുന്നു. ഇതു സംബന്ധിച്ച നിര്‍ദ്ദേശം ഡിജിപിക്ക് ലഭിച്ചിട്ടുണ്ട്.
ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തിയ പത്മനാഭ സ്വാമി ക്ഷേത്ര ഡ്യൂട്ടിയിലുള്ള കമാന്‍ഡോ വൈശാഖിനെ സസ്പെന്റ് ചെയ്യുമെന്ന വിവരമാണ് ലഭിക്കുന്നത്. വൈശാഖിനെതിരെ ജനപ്രാതിനിധ്യ നിയമത്തിലെ ചട്ടം 136 ഡി എഫ് ജി എന്നി വകുപ്പുകള്‍ പ്രകാരം സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍വീസ് ചട്ട പ്രകാരവും നടപടിയെടുക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിര്‍ദ്ദേശം. ഇതു കൂടാതെ പോലീസ് അസോസിയേഷന്റെ പങ്ക് സംബന്ധിച്ച് അന്വേഷണവും ഉണ്ടാകും.
പോസ്റ്റല്‍ ബാലറ്റ് അയച്ചതുമായി ബന്ധപ്പെട്ട് അരുണ്‍ മോഹന്‍,രതീഷ്,രാജേഷ് കുമാര്‍,മണിക്കുട്ടന് എന്നിവര്‍ക്കെതിരെ അന്വേഷണം നടത്താനുമാണ് നിര്‍ദ്ദേശം. മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ഒരു പ്രത്യേക സംഘത്തെ നിയോഗിച്ചായിരിക്കും അന്വേഷണമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക