പാലക്കാട് ശേഖരീപുരത്ത് ഇരുചക്രവാഹനത്തിൽ കാറിടിച്ച് ഒരാൾ മരിച്ചു . ശേഖരീപുരം സ്വദേശിനി അംബികയാണ് മരിച്ചത്. മോയൻസ് സ്കൂളിലെ മുൻ അധ്യാപികയാണ്.
ഭർത്താവ് ഗോപിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് എസ്പി ഓഫീസിലെ ജീവനക്കാരൻ മുരളി ഓടിച്ച കാറാണ് അപകടമുണ്ടാക്കിയത്. മുരളിയെ പൊലീസ് കസ്റ്റഡിയെടുത്തു.ഇയാൾ മദ്യലഹരിയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക