ഇംഗ്ലീഷ് പ്രീമിയർ ലീഗ് അവസാന മത്സരത്തിൽ ബ്രിങ്ടണിനെ പരാജയപ്പെടുത്തി മാഞ്ചെസ്റ്റെർ സിറ്റി കീരീടം സ്വന്തമാക്കി. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു സിറ്റിയുടെ ജയം. അഗ്യൂറോ (28),ലപോർട്ടർ (38), മഗ്രസ് (63), ഗുൻഡോഗൻ (72) എന്നിവരാണ് സിറ്റിക്ക് വേണ്ടി ഗോൾ നേടിയത്.
സിറ്റി 38 മത്സരങ്ങളിൽ 98 പോയിന്റ് നേടിയപ്പോൾ അത്രെയും മത്സരങ്ങളിൽ ലിവർപൂളിന് 97 പോയിന്റാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള ചെൽസിക്ക് 72 പോയിന്റുകളാണ് ഉള്ളത്. 2009 ൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കിരീടം സ്വന്തമാക്കിയതിന് ശേഷം ആദ്യമായാണ് ഒരു ടീം ലീഗ് കീരീടം സ്വന്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക