കണ്ണൂര്‍: കണ്ണൂര്‍ പ്രസ് ക്ലബ്ബ് റോഡില്‍ ഓടുന്ന ബസ്സില്‍നിന്ന് ഡീസല്‍ ചോര്‍ന്ന് റോഡില്‍ പടര്‍ന്നു. വ്യാഴാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം നടന്നത് ബസ്സിന്റെ എണ്ണ ടാങ്ക് ലീക്കായതാണ് ചോർച്ചയ്ക്ക് കാരണം. പ്രസ് ക്ലബ് മുതല്‍ പഴയ ബസ് സ്റ്റാന്‍ഡ് പരിസരം വരെ എണ്ണ ചോര്‍ന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന പ്രവര്‍ത്തകര്‍ വെള്ളം ചീറ്റി റോഡ് കഴുകി വൃത്തിയാക്കി. ഇതോടെയാണ് ഇരുചക്രവാഹനങ്ങളും സഞ്ചരിച്ചുതുടങ്ങിയത്. സ്റ്റേഷൻ ഓഫീസർ കെ.വി.ലക്ഷ്മണന്റെ നേതൃത്വത്തില്‍ അരമണിക്കൂറോളം സമയമെടുത്താണ് റോഡ് വൃത്തിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക