ലോക്സഭയിലേക്കുള്ള വോട്ടെണ്ണലിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു . അന്തിമ ഫലപ്രഖ്യാപനം രാത്രി പത്തിന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിവി പാറ്റുകള്‍ എണ്ണിയ ശേഷമേ അന്തിമ ഫലം പ്രഖ്യാപിക്കൂ. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വൈകും. സംസ്ഥാനത്ത് 29 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും വോട്ടെണ്ണൽ തയാറെടുപ്പുകള്‍ പൂര്‍ത്തിയായെന്നും ടിക്കാറാം മീണ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക