മോഹൻലാൽ എന്ന നടനെ ജനകീയനാക്കുന്നതിൽ ഭദ്രൻ സിനിമകളിലെ കഥാപാത്രങ്ങൾ നൽകിയ സംഭാവന ചെറുതല്ല. സ്ഫടികത്തിലെ ആടുതോമ തന്നെ അതിന് ഏറ്റവും വലിയ ഉദാഹരണമാണ്. കാലമിത്ര കഴിഞ്ഞിട്ടും സ്ഫടികവും ആടുതോമയും പ്രേക്ഷകർക്കിന്നും പ്രിയപ്പെട്ടതാണ്,
ഭദ്രൻ സിനിമകളിൽ ഏറ്റവും കൂടുതൽ നായകനായി വേഷമിട്ടിട്ടുള്ളതും മോഹൻലാൽ തന്നെയാണ്. സ്ഫടികവും , അങ്കിൾ ബണ്ണും, ഉടയോനുമെല്ലാം അതിനുദാഹരണങ്ങളാണ്. ഉടയോൻ എന്ന ചിത്രം ചെയ്തപ്പോഴുണ്ടായ ഒരു അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞരിക്കുകയാണ് ഭദ്രൻ ഇപ്പോൾ.
ഭദ്രന്റെ വാക്കുകൾ
” ആരെയും അകറ്റി നിർത്തി ശീലിക്കുന്ന സ്വഭാവം മോഹൻലാലിനില്ല, അയാൾക്ക് എല്ലാവരോടും സ്നേഹമാണ്. അതാണ് ലാൽ. ഉടയോൻ സിനിമ ചെയ്ത ശേഷം എന്നോട് മോഹൻലാൽ പറഞ്ഞു. എന്റെ അച്ഛനെ ഈ സിനിമ ഒന്ന് കാണിക്കാമോ എന്ന്, ഇന്ത്യയിലെ ഒരു സൂപ്പർ താരത്തിനും അങ്ങനെയൊരു അഭ്യർത്ഥന നടത്തേണ്ട ആവശ്യമില്ല. പക്ഷെ മോഹൻലാൽ അങ്ങനെയായിരുന്നില്ല. സിനിമ പൂർണ്ണമായും സംവിധായകന്റേതാണെന്ന് വിശ്വസിക്കുന്ന ആളാണ് മോഹൻലാൽ.”
പ്രതികരിക്കാൻ ഇവിടെ എഴുതുക