ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി വെബ്സൈറ്റുകളായ സ്വിഗ്വിയും സൊമാറ്റോയും ഓഫറുകള്‍ കുറയ്ക്കുന്നു. വിപണിയിൽ നേരിടുന്ന നഷ്ടത്തെ തുടർന്നാണ് നടപടി. ഇതുവരെ ലഭിച്ചിരുന്ന ഓഫറുകളുടെ 40 ശതമാനം വരെ കുറയാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഓഫറുകൾ നൽകുന്നതിലൂടെ പ്രതിമാസം 30 മില്ല്യണ്‍ ഡോളര്‍ മുതല്‍ 40 മില്ല്യന്‍ ഡോളര്‍ വരെ നഷ്ടമാണ് ഇരു കമ്പനികളും നേരിടുന്നത്.കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചത് ഇന്ത്യയിലാണെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക