മുഖ്യമന്ത്രി പിണറായി വിജയൻ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. നിയമസഭയുടെ മെംബേർസ് ലോഞ്ചിലാണ് മുഖ്യൻ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത്.
ഗവര്‍ണര്‍ പി. സദാശിവം, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്, ഡോ. കെ.ടി. ജലീല്‍, എ. കെ. ബാലന്, രാമചന്ദ്രന് കടന്നപ്പള്ളി, കെ.രാജു, ടി. പി. രാമകൃഷ്ണന്, പി. തിലോത്തമന്, കെ. കൃഷ്ണന്‍കുട്ടി, കെ. കെ. ശൈലജ ടീച്ചര്‍, ഇ. പി. ജയരാജന്, വി. എസ്. സുനില്‍കുമാര്‍, എ. സി. മൊയ്തീന്, എ. കെ. ശശീന്ദ്രന്, ഡോ. ടി. എം. തോമസ് ഐസക്ക്, സി. രവീന്ദ്രനാഥ്, എം. എം. മണി, എം. എല്‍. എമാര്‍, മേയര്‍ വി. കെ. പ്രശാന്ത്, ചീഫ് സെക്രട്ടറി ടോം ജോസ്, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, പി. എസ്. സി ചെയര്മാന് എം. കെ. സക്കീര്‍, ബാലവകാശ കമ്മീഷന് ചെയര്മാന് പി. സുരേഷ്, തിരുവനന്തപുരം ഭദ്രാസന ഓര്‍ത്തഡോക്സ് സഭ മെത്രാപ്പോലീത്ത ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയസ്, കാന്തപുരം അബൂബക്കര്‍ മുസലിയാര്‍, വഖഫ് ബോര്‍ഡ് ചെയര്മാന് റഷീദലി ശിഹാബ് തങ്ങള്‍, ഹജ്ജ് കമ്മിറ്റി ചെയര്മാന് സി. മുഹമ്മദ് ഫൈസി, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ന്യൂനപക്ഷ കമ്മീഷന് ചെയര്മാന് റിട്ട. ജസ്റ്റിസ് പി. കെ. ഹനീഫ, എം. ഇ. എസ് അധ്യക്ഷന്‍ ഡോ. ഫസല്‍ ഗഫൂര്‍, സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകര്‍, ഉന്നത ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ വിരുന്നിൽ സംബന്ധിച്ചു. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക