ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റുവാങ്ങേണ്ടി വന്ന ദയനീയമായ തോൽവിയെ തുടർന്ന് രാജി പ്രഖ്യാപിച്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ പാർട്ടിയിൽ നടക്കുന്നതിനിടെ പാർട്ടിക്ക് പുതുജീവനേകുന്ന ആഹ്വാനവുമായി രാഹുൽ ഗാന്ധി. കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് രാഹുൽ എം പി മാരോട് തന്റെ നിലപാട് വ്യക്തമാക്കിയത്.
” നമുക്കിപ്പോഴും 52 എം പി മാരുണ്ട്. ഓരോ ദിവസവും പാർലമെന്റിൽ നാം ബിജെപിക്കെതിരെ പോരാടും. പാർട്ടി സ്വയം ഉയർത്തെണീക്കും. നമുക്കതിന് സാധിക്കും. ഈ രാജ്യത്തെ ഓരോ പൗരനും വേണ്ടിയാണ് നമ്മൾപോരാടുന്നത്. ഭീരുത്വത്തിനും വെറുപ്പിനുമെതിരെയാണ് നമ്മുടെ പോരാട്ടം. ” രാഹുൽ പറഞ്ഞു.
പഴയമുഖങ്ങള്‍ ഇവിടെ ഉണ്ട് എന്നതിനാലും അവര്‍ ആശയപരമായി നമ്മോടൊപ്പമാണെന്നതും തന്നെ സന്തോഷിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. രാജി പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് രാഹുലിന്റെ ഈ നിലപാട് എന്നത് ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക