മുംബൈ: നവി മുംബൈയിൽ ഐഎസ് അനുകൂല സന്ദേശം പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് കനത്ത ജാഗ്രത ഏർപ്പെടുത്തി. നവി മുംബൈയിലെ ഉറാനിൽ കോപ്ടെ പാലത്തിന്റെ തൂണിലാണ് ഐഎസ് അനുകൂല സന്ദേശം കണ്ടെത്തിയത്. ഐഎസ് നേതാവ് അബുബക്കർ അൽ ബാഗ്ദാദി, ഹഫീസ് സയിദ്, മറ്റു ഭീകരരുടെ പേരുകൾ എന്നിവയ്ക്കൊപ്പം റോക്കറ്റിന്റെ ചിത്രവും കുറിപ്പുകളിൽ അടങ്ങിയിരുന്നു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ, ഇന്ത്യൻ ക്രിക്കറ്റ് താരം എം.എസ്. ധോണി എന്നിവരുടെ പേരുകളും ഇതിൽ ഉൾപ്പെട്ടതായി നവി മുംബൈ പോലീസ് കമ്മീഷണർ സഞ്ജയ് കുമാർ പറഞ്ഞു.അതേസമയം പ്രദേശം യുവാക്കളുടെ മദ്യപാന സങ്കേതമാണെന്നു ചില പ്രദേശവാസികൾ പോലീസിനെ അറിയിച്ചു. ഇവിടെനിന്ന് ബിയർ ബോട്ടിലുകളും മറ്റ് സാമഗ്രികളും കണ്ടെത്തിയിട്ടുണ്ട്.
ഒഎൻജിസി, ഒരു ആയുധ കേന്ദ്രം, പവർ സ്റ്റേഷൻ, ജഐൻപിടി എന്നിവ സ്ഥിതി ചെയ്യുന്ന മേഖലയാണ് സന്ദേശങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ്അന്വേഷണം ആരംഭിച്ചു. ഇതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക