പുതിയ റീചാർജ് പ്രീപെയ്ഡ് ഓഫറുകളുമായി വൊഡഫോൺ

ദില്ലി: വൊഡഫോൺ ഉപയോക്താക്കായി 299 രൂപയുടെ പുതിയ റീചാർജ് പ്രീപെയ്ഡ് ഓഫറുകളുമായി വൊഡഫോൺ. ഉപഭോക്താക്കൾക്ക് ദിനവും 3 ജിബിയാണ് കമ്പനി ഈ പ്ലാനില്‍ നൽകുന്നത്. 70 ദിവസത്തെ കാലാവധിയാണ് ഈ ഓഫറിന്. മാത്രമല്ല, ആദ്യമായി 249 രൂപയുടെ റീചാർജ് ചെയ്യുന്നവർക്ക് സൗജന്യമായി 4 ജി സിം ഡോർസ്റ്റെപ് ഡെലിവറി ചെയ്യുന്ന സംവിധാനവും കമ്പനി പുറത്തിറക്കിയിട്ടുണ്ടെന്നാണ് സൂചന.

ഉപഭോക്താക്കൾക്ക് ദിനവും 3 ജിബിയുടെ 4ജി/3ജി ഡാറ്റയാണ് സൗജന്യമായി ലഭിക്കുക. ഇതിനൊപ്പം അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് കോളിങ്ങും ലഭിക്കും. 1000 എസ്എംഎസും സൗജന്യമായി കിട്ടും. വോഡഫോൺ പ്ലേ ആപ്പുകളായ ലൈവ് ടിവി വഴി സിനിമകളും ഷോകളും കാണാനുളള അവസരവും ഉപഭോക്താക്കൾക്ക് കമ്പനി നൽകുന്നുണ്ട്.  ഈ പ്ലാൻ ലഭ്യമാകാൻ കമ്പനിയുടെ വെബ്സൈറ്റ് സന്ദർശിച്ചാൽ മതിയെന്നാണ് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിലവിൽ ഗുജറാത്ത്, മുംബൈ, പഞ്ചാബ് തുടങ്ങിയ പ്രധാന സർക്കിളുകളിലെല്ലാം പായ്‌ക്ക് ലഭ്യമായി തുടങ്ങിയിട്ടുണ്ടെന്നാണ് ടെലികോം ടോക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. മറ്റൊരു പ്ലാനില്‍  1.5 ജിബിയുടെ 4ജി/5ജി ഡാറ്റയാണ് 199 രൂപ പ്ലാനിൽ ഉപഭോക്താക്കൾക്ക് ദിവസവും ലഭിക്കുക. ഇതിനൊപ്പം ദിനവും 100 എസ്എംഎസും അൺലിമിറ്റഡ് വോയിസ് കോളുകളും ഈ പ്ലാനിൽ ലഭിക്കും.  വോഡഫോൺ പ്ലേ ആപ്പുകൾ സൗജന്യമായി ഉപയോഗിക്കുകയും ചെയ്യാം.

പ്രതികരിക്കാൻ ഇവിടെ എഴുതുക

ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ റിയൽ ന്യൂസ് കേരളയുടേതല്ല.

Related News

Latest News