മലയാളികൾ എന്നും ആരോഗ്യം സംരക്ഷിക്കുന്നവരാണ്. ആരോഗ്യസംരക്ഷണത്തിനായി പല ഭക്ഷണശീലങ്ങളും പാലിക്കാറുമുണ്ട്. എന്നാൽ ആരോഗ്യ സംരക്ഷണത്തിന് പഴങ്ങളിൽ ഏറ്റവും നല്ലതാണ് മുന്തിരി. വിറ്റാമിനുകളാല്‍ സമൃദ്ധമായ മുന്തിരി ആരോഗ്യത്തോടൊപ്പം സൗന്ദര്യവും നല്‍കുമെന്ന് ലണ്ടണിലെ കിങ്സ് കോളേജില്‍ നടത്തിയ പഠനത്തില്‍ പറയുന്നുണ്ട്.
ത്വക്ക് രോഗങ്ങൾക്ക് ഏറ്റവും നല്ലതാണ് മുന്തിരി. മുന്തിരി നീര് മുഖത്തിട്ടാൽ മുഖം കൂടുതൽ തിളക്കമുള്ളതാകും. കൂടാതെ പെണ്‍കുട്ടികള്‍ക്ക് സന്തോഷിക്കാവുന്ന ഒരു ഗുണം കൂടി മുന്തിരിക്കുണ്ട്. മുഖക്കുരു കുറയ്ക്കാനും അവ വരാതെ തടയാനും മുന്തിരി സഹായിക്കുന്നതാണ്. ചുവന്ന മുന്തിരിയിലും വൈനിലും അടങ്ങിയിട്ടുള്ള റിസ്വെറാട്രോളിന് മുഖക്കുരു നിയന്ത്രിക്കാന്‍ കഴിവുണ്ട്. അതിനാല്‍ പെണ്‍കുട്ടികള്‍ ദിവസവും മുന്തിരി കഴിക്കുന്നത് മുഖസൗന്ദര്യത്തിന് ഏറെ ഗുണം ചെയ്യും.
മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോല്‍ എന്ന ആന്റി ഓക്സിഡന്റിന് വിവിധ ക്യാന്‍സറുകളെ പ്രതിരോധിക്കാന്‍ കഴിയും. അന്നനാളം, ശ്വാസകോശം,പാന്‍ക്രിയാസ്, വായ,പ്രോസ്റ്റ്രേറ്റ് തുടങ്ങിയ ഭാഗങ്ങളിലുണ്ടാവുന്ന കാന്‍സറിനെ പ്രതിരോധിക്കാനും കുറയ്ക്കാനും മുന്തിരി സഹായിക്കും.
വൃക്കയില്‍ കല്ല് ഉണ്ടാവുന്നതും മുന്തിരി നിയന്ത്രിക്കും. ജലാംശം കൂടുതലടങ്ങിയിരിക്കുന്ന മുന്തിരി ദിവസേന കഴിക്കുന്നത് ആമാശയ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്നു. ഇത് മലബന്ധം കുറയ്ക്കും. കണ്ണുകൾക്ക് ഏറ്റവും നല്ലതാണ് മുന്തിരി. കാഴ്ച്ചശക്തി വർദ്ധിപ്പിക്കാൻ ദിവസവും മുന്തിരി കഴിക്കുന്നത് ഗുണം ചെയ്യും. ബുദ്ധിവികാസത്തിനും ദിവസവും മുന്തിരി കഴിക്കുന്നത് ഏറെ നല്ലതാണ്. കാൽ മുട്ടിലെ വേദന മാറാൻ ദിവസവും മുന്തിരി കഴിക്കുന്നത് നല്ലതാണെന്ന് നിരവധി പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
മുന്തിരിയിലെ ക്യുവര്സെറ്റിന് എന്ന ഘടകത്തിന് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കഴിയുമെന്നും പഠനം പറയുന്നുണ്ട്. മുന്തിരിയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യത്തിന് ഹൃദയത്തിന് കൂടുതല്‍ ആരോഗ്യം പ്രധാനം ചെയ്യാന്‍ കഴിയും. രക്തസമ്മർദം നിയന്ത്രിക്കാൻ മുന്തിരി ഏറെ നല്ലതാണ്. മുന്തിരിയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യത്തിന് ഉയര്‍ന്ന രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ കഴിയും. സ്ട്രോക്ക്, ഹൃദ്രോഗം എന്നിവ തടയാന്‍ ഇത് സഹായിക്കുമെന്നും പഠനം സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക