ഇരവിപുരം: : വനിതാ പോലീസുകാരിയെ സഹപ്രവര്ത്തകന് ചുട്ടു കൊന്ന സംഭവത്തിന് പിന്നാലെ വീണ്ടും സമാനരീതിയിലുള്ള ആക്രമണം. കൊല്ലം ഇരവിപുരത്ത് യുവതിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് വര്‍ക്കല സ്വദേശി ഷിനുവിനെ ഇരവിപുരം പോലീസ് കസ്റ്റഡിയിലെടുത്തു.
വീടിന്റെ ഓടിളക്കി യുവതിയുടെ ദേഹത്ത് പെട്രോളൊഴിക്കുകയായിരുന്നു. യുവതി ഓടി രക്ഷപ്പെട്ടതിനാല്‍ ദുരന്തം ഒഴിവായി. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരിലാണ് യുവതിയ്ക്ക് നേരെ ആക്രമണമെന്നാണ് സൂചന.ദിവസങ്ങള്‍ക്ക് മുമ്പാണ് സൗമ്യ എന്ന പോലീസുകാരിയെ സഹപ്രവർത്തകനായ അജാസ് പെട്രോളൊഴിച്ച് കൊലപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക