തിരുവനന്തപുരം: അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ‘കല്ലട’ ബസില്‍ നിരന്തരമായി പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിന്റെ ഭാഗമായി ബസ്സുകളില്‍ റെയ്ഡുകള്‍ നടത്തുന്നതില്‍ പ്രതിഷേധിച്ചാണ് സ്വകാര്യ ബസുകള്‍ സമരം നടത്തിയിരുന്നത്. ഗതാഗത സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.
യാത്രക്കാരെ നിരന്തരം ദ്രോഹിക്കുകയും യുവതിയെ പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ കല്ലട ബസ്സിനെതിരെ നടപടിയെടുക്കേണ്ടതാണ് .എന്നാല്‍, കല്ലട ബസ് സംഭവത്തെ കുറിച്ച് പറയാതെ കേരളത്തിലെ ഒറ്റപ്പെട്ട സംഭവത്തിന്റെ പേരില്‍ ബസ് വ്യവസായത്തെ തകര്‍ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ശ്രമിക്കുന്നുവെന്ന കാരണം പറഞ്ഞായിരുന്നു സമരം
പ്രതികരിക്കാൻ ഇവിടെ എഴുതുക