തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുത നിരക്ക് കുത്തനെ കൂട്ടി. 6.8 ശതമാനമാണ് വർധിപ്പിച്ചത്. ഗാര്‍ഹിക മേഖലയില്‍ യൂണിറ്റിന് 40 പൈസ വരെയാണ് വര്‍ധന ഉണ്ടാക്കിയത് അതോടൊപ്പം, ഫിക്സഡ് ചാര്‍ജ്ജും സ്ലാബ് അടിസ്ഥാനത്തില്‍ വർധിപ്പിച്ചു.
പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് വര്‍ധന ബാധകമല്ല. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 5 രൂപ കൂടും. നിരക്കു വര്‍ധന ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്നതാവും.
മൂന്നു വര്‍ഷത്തേക്കാണ് വര്‍ദ്ധന. പുതിയ നിരക്ക് പ്രകാരം കെ.എസ്.ഇ.ബിക്ക് 902 കോടിയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്. ഗാര്‍ഹിക ഉപയോക്താക്കളില്‍ ബി.പി.എല്‍ പട്ടികയിലുള്ളവര്‍ക്ക് വര്‍ധനയില്ല. കാന്‍സര്‍ രോഗികള്‍ക്കും ഗുരുതര അപകടങ്ങളില്‍ പെട്ട് കിടപ്പു രോഗികളായവര്‍ക്കും ഇളവുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക