തിരുവനന്തപുരം: പബ്ലിക് സര്‍വീസ് കമ്മീഷന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന് രംഗത്തെത്തി. പി എസ് സി കുറ്റമറ്റ സംവിധാനമാണെന്നും പി എസ് സിക്ക് പിന്തുണ നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. യൂണിവേഴ്സിറ്റി കോളേജ് സംഭവത്തിന്റെ പേരില്‍ പിഎസ്സിയെ ആക്ഷേപിക്കാന്‍ ശ്രമം നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, പോലീസിൽ ഒറ്റുകാരുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങളില്‍ തെറ്റായി വാര്‍ത്ത വന്നതാണെന്നും മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളെല്ലാം ശരിയാകണമെന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമവാര്‍ത്തകളുടെ പിന്നാലെ പോയാല്‍ വിഷമത്തിലാകുമെന്നും പോലീസിന്റെ പ്രവര്‍ത്തനങ്ങളിലെ നേട്ടങ്ങളും കോട്ടങ്ങളും ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക