ദുബൈ: ദുബൈയില്‍ വീടിന് തീ പിടിച്ചതിനെ തുടര്‍ന്ന് എട്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് വെന്തുമരിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് വീടിന് തീ പിടിച്ചത്. ദുബായിലെ അല്‍ ബാര്‍ഷ ഏരിയയിലാണ് സംഭവം നടന്നത്. കുഞ്ഞിനെ ഉറക്കിക്കിടത്തിയ മുറിയിലേക്ക് തീപടര്‍ന്നു പിടിക്കുകയായിരുന്നു. കുഞ്ഞ് സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു. മേജര്‍ ജനറല്‍ അബ്ദുള്ള ഖലീഫ അല്‍ മാരിയടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വീട് സന്ദര്‍ശിച്ചു.
#أخبار | القائد العام لشرطة دبي يزور أسرة المواطن حميد الخروصي ويتفقد حريق منزلها.
التفاصيل:https://t.co/Wcc03h6ghF#أمنكم_سعادتنا pic.twitter.com/bwBFG7vzur
— Dubai Policeشرطة دبي (@DubaiPoliceHQ) July 29, 2019
പ്രതികരിക്കാൻ ഇവിടെ എഴുതുക