അബുദാബി: പ്രവാസികളെ ദുരിതത്തിലാക്കി വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവ്. ഓഗസ്റ്റ് 11 -ന് ഗള്‍ഫ് നാടുകളില്‍ ബലിപെരുന്നാള്‍ ആഘോഷിക്കാനിരിക്കെയാണ് വിമാന ടിക്കറ്റ് നിരക്ക് വര്‍ധിച്ചത്.
ഓഗസ്റ്റ് 8-ന് ഗള്‍ഫില്‍ നിന്ന് നാട്ടിലേക്കും ഓഗസ്റ്റ് 17-ന് തിരികെ ഗള്‍ഫ് നാടുകളിലേക്കും യാത്ര ചെയ്യുന്നവരെയാണ് ടിക്കറ്റ് നിരക്ക് വര്‍ധനവ് ബാധിക്കുന്നത്.
ഓഗസ്റ്റ് 8-നുള്ള ഷാര്‍ജ- ദില്ലി എയര്‍ അറേബ്യ വിമാനത്തിന് 2,608 ദിര്‍ഹ( 49,468.18 രൂപ)മാണ് ടിക്കറ്റ് നിരക്ക്. ഈ ദിവസം മുംബൈയിലേക്കുള്ള ടിക്കറ്റ് നിരക്ക് 2,993 ദിര്‍ഹ(56,770.80 രൂപ)മാണ്. 53,242.78 രൂപയാണ് കറാച്ചിയിലേക്കുള്ള എയര്‍ അറേബ്യ ടിക്കറ്റ് നിരക്ക്.
എമിറേറ്റ്സിന്റെയും ഫ്ലൈദുബായിയുടെയും ടിക്കറ്റ് നിരക്കും കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഓഗസ്റ്റ് 8 ന് മുംബൈയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് 62,878.45 രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക