നിലമ്പൂർ: ശക്തമായ മഴയെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോയ മലപ്പുറം വാണിയംപുഴ മുണ്ടേരി വനമേഖലയിലെ ആദിവാസി കോളനികളിലുള്ളവര്‍ക്ക് സൈന്യം ഭക്ഷണം അടക്കമുള്ള അവശ്യ സാധനങ്ങള്‍ എത്തിച്ചു .
മുണ്ടേരിയില്‍ വനപ്രദേശത്തിനുള്ളില്‍ ഇരുന്നൂറോളം കോളനി നിവാസികളാണ് ഒറ്റപ്പെട്ടു കിടക്കുന്നത്. ഹെലികോപ്റ്ററിലാണ് ഇവര്‍ക്ക് ഭക്ഷണമെത്തിച്ചത്.
ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രദേശത്ത് കുടുങ്ങി കിടക്കുന്നുണ്ട് . കഴിഞ്ഞ ദിവസം ഉണ്ടായ ഉരുള്‍പൊട്ടലില്‍ മറ്റുള്ള സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്ന മുണ്ടേരിപ്പാലം ഒലിച്ചു പോയിരുന്നു.
മൂന്ന് കോളനികളിലെ ആളുകളാണ് ഇവിടെ കുടുങ്ങിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക