തൃശൂർ: ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞിരുന്ന ഗൃഹനാഥന് വീട്ടിലേക്ക് തിരിച്ചുവരും വഴി ഷോക്കേറ്റ് മരിച്ചു. എറിയാട് അത്താണി എ.ഐ.ടി സ്കൂളിന് സമീപത്തെ പുല്ലാര്‍ക്കാട്ട് അനന്തന് (55) ആണ് മരിച്ചത്.
വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അനന്തനും കുടുംബവും കൊടുങ്ങല്ലൂര്‍ എറിയാട് വില്ലേജിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിയിരുന്നു. വെള്ളം ഇറങ്ങിയതോടെ വീട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു കുടുംബം. ഇതിന് മുന്നോടിയായി വീട് വൃത്തിയാക്കാന്‍ വന്നതായിരുന്നു അനന്തന്. എന്നാല്‍ ഇദ്ദേഹത്തെ പിന്നീട് വീട്ടിലേക്കുള്ള വഴിയില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
വെള്ളക്കെട്ടിലായ വീടുകള്‍ വൃത്തിയാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…
https://www.facebook.com/KeralaStateDisasterManagementAuthorityksdma/posts/2341831299244237
പ്രതികരിക്കാൻ ഇവിടെ എഴുതുക