പ്രളയം മനുഷ്യമനസ്സാക്ഷിയുടെ കണ്ണുകൾ നിറയ്ക്കുന്ന കാഴ്ചകളാണ് സമ്മാനിക്കുന്നത്. ജീവനും ജീവിതവും സ്വന്തവും ബന്ധവുമെല്ലാം നഷ്ടപ്പെട്ട് വിറങ്ങലിച്ചു നിൽക്കുന്ന ഒരു ജനതയ്ക്ക് ആശ്വാസം പകരാൻ ഒരുപാട് സഹായഹസ്തങ്ങൾ നീളുന്നുണ്ട്.
രാവും പകലും മറന്ന് സാധനങ്ങൾ ശേഖരിക്കാനും എത്തിച്ചു നൽകാനും രക്ഷാപ്രവർത്തനങ്ങൾക്കും ജനങ്ങൾ ഒത്തൊരുമയോടെ മുന്നിട്ടിറങ്ങുന്നത് വളരെയധികം സന്തോഷം നൽകുന്നുണ്ടെങ്കിലും പ്രളയം ബാക്കിയാക്കിയ വേദനകൾ മാറാൻ സമയമെടുക്കും.
അത്തരം നോവുകള്‍ക്കിടയില്‍ മനസിന് കുളിര്‍മ നല്‍കുന്നൊരു കാഴ്ച ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുകയാണ് കേരള പോലീസ്.
ഒരു പൊലീസ് ഓഫീസറുടെ കൈയ്യിലിരിക്കുന്ന കുഞ്ഞിന്റെ വീഡിയോയാണ് ഫേസ്ബുക്കില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അമ്മ എടുക്കാനായി കൈനീട്ടിയിട്ട് പോലും പൊലീസ് മാമന്റെ നെഞ്ചില്‍ ചാഞ്ഞിരിക്കുകയാണ് കുഞ്ഞ്. ‘സുരക്ഷയുടെ കരങ്ങളായ് … കേരളാ പൊലീസ്’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
https://www.facebook.com/keralapolice/videos/424321598437417/
പ്രതികരിക്കാൻ ഇവിടെ എഴുതുക