തിരുവനന്തപുരം: സംസ്ഥാനത്തെ പത്ത് ജില്ലകളിലെ 27 തദ്ദേശ ഭരണ വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് 15 ഇടത്തും ഒരു ജില്ലാ പഞ്ചായത്ത് വാര്‍ഡ് അടക്കം എല്‍ഡിഎഫിന് പതിനൊന്നിടത്തും ബിജെപി ഒരു വാര്‍ഡിലും വിജയിച്ചു.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മണമ്ബൂര് സിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐഎം ജില്ലാ കമ്മിറ്റി അംഗം അഡ്വ. എസ് ഷാജഹാന് വിജയിച്ചു. 1921 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം.
പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ കണിയാപുരം ഡിവിഷന് യുഡിഎഫ് നിലനിര്‍ത്തി. ചെങ്കല്‍ പഞ്ചായത്തിലെ മര്യാപുരം വാര്‍ഡില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് വിജയിച്ചു.
കാരോട് പഞ്ചായത്തിലെ കാന്തള്ളൂര്‍ വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കോണ്ഗ്രസ്ഐയുടെ ടി സത്യരാജ് വിജയിച്ചു. അമ്ബൂരി പഞ്ചായത്തിലെ തുടിയംകോണത്ത് യുഡിഎഫ് വിജയിച്ചു.
കുന്നത്തുകാല്‍ പഞ്ചായത്തിലെ നിലമാംമൂട് വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. പാങ്ങോട് പഞ്ചായത്തിലെ അടപ്പുപാറ വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു.
പോത്തന്‍കോട് ഗ്രാമപഞ്ചായത്തിലെ മണലകം വാര്‍ഡില്‍ എല്‍ഡിഎഫ് വീണ്ടും വെന്നിക്കൊടി പാറിച്ചു. സിപിഐയിലെ എന്‍ രാജേന്ദ്രന് 27 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു.
കൊല്ലം ജില്ലയില്‍ കുണ്ടറ, കുളക്കട പഞ്ചായത്തുകളിലെ രണ്ടു വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും വിജയിച്ചു. കുളക്കട പഞ്ചായത്ത് മലപ്പാറ വാര്‍ഡ് യുഡിഎഫില്‍നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു.
കുണ്ടറ പഞ്ചായത്തിലെ റോഡുകടവ് വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചു. കുളക്കട മലപ്പാറ വാര്‍ഡില്‍ സിപിഐഎം മലപ്പാറ ബ്രാഞ്ച് അംഗം സുനില്‍കുമാറാണ് വിജയിച്ചത്.
പത്തനംതിട്ട നാറാണംമൂഴി പഞ്ചായത്ത് 12-ാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി.
അടിമാലി ബ്ലോക്ക് പഞ്ചായത്ത് കൊന്നത്തടി ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചു.
എറണാകുളം മുളന്തുരുത്തി പഞ്ചായത്ത് 13-ാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോളി ജോര്‍ജ് വിജയിച്ചു.
കളമശേരി 32-ാം വാര്‍ഡില്‍ (ഉണിച്ചിറ വാര്‍ഡ്) യുഡിഎഫ് വിജയിച്ചു.
തൃശൂര്‍ കുഴൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചു.
പാലക്കാട് ജില്ലയിലെ രണ്ട് വാര്‍ഡുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. പല്ലശന മഠത്തില്‍ക്കളം ആറാം വാര്‍ഡ് യുഡിഎഫില്‍ നിന്നും തെങ്കര പഞ്ചായത്ത് 12-ാം വാര്‍ഡ് സ്വതന്ത്രനില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു.
പല്ലശനയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ യശോദയാണ് വിജയിച്ചത്. തെങ്കര പഞ്ചായത്ത് 12-ാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി എച്ച് ഷനോബാണ് സീറ്റ് പിടിച്ചെടുത്തത്.
നെല്ലിയാമ്ബതിയിലെ പുലയമ്ബാറ ഒന്നാം വാര്‍ഡിലും എല്‍ഡിഎഫ് വിജയിച്ചു. പട്ടികവര്‍ഗ വനിതാ സംവരണ വാര്‍ഡായ ഇവിടെ വി മീനയാണ് വിജയി.
പൂക്കോട്ടുകാവ് പഞ്ചായത്തിലെ 12-ാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചു. രതിമോളാണ് വിജയി.
പാലക്കാട് നഗരസഭയിലെ 17-ാം വാര്‍ഡ് നരികുത്തി യുഡിഎഫ് നിലനിര്‍ത്തി. റിസ്വാനയാണ് വിജയി,
ഷൊര്‍ണൂര്‍ നഗരസഭ 17-ാം വാര്‍ഡില്‍ (ടൗണ്‍ വാര്‍ഡ്) യുഡിഎഫ് സ്ഥാനാര്‍ഥി പി ആര് പ്രവീണ്‍ വിജയിച്ചു.
മലപ്പുറം മങ്കട പഞ്ചായത്ത് കോഴിക്കോട്ട് പറമ്ബ് വാര്‍ഡില്‍ 357 വോട്ടിന് എല്‍ഡിഎഫിലെ സി പി നസീറ വിജയിച്ചു.
നന്നംമുക്ക് പഞ്ചായത്തിലെ പെരുമ്ബാള് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫ് സ്ഥാനാര്‍ഥി സാഹിറ 23 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
കോഴിക്കോട് ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നില്‍ രണ്ടിടത്തും എല്‍ഡിഎഫിന് വിജയം. മേലടി ബ്ലോക്ക് പഞ്ചായത്ത് തിക്കോടി ഡിവിഷന് ഉപതെരഞ്ഞെടുപ്പില്‍ വിഎം സുനിത (സിപിഐഎം) വിജയിച്ചു. സുനിതയ്ക്ക് 1895 വോട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശാന്തകുറ്റിയിലിന് 1195 വോട്ടും ലഭിച്ചു.
കോട്ടൂര്‍ പഞ്ചായത്ത് 17ാം വാര്‍ഡ് (പടിയക്കണ്ടി) ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിപിഐഎമ്മിലെ വി കെ അനിത വിജയിച്ചു. 255 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫിന്റെ വിജയം.
കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പുവ്വാട്ടുപറമ്ബ് ഡിവിഷന് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വാര്‍ഡ് നിലനിര്‍ത്തി.
കാസര്‍കോട് ബേഡകം പഞ്ചായത്തില്‍ നാലാം വാര്‍ഡ് എല്‍ഡിഎഫ് വിജയിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി കവിതയെ 399 വോട്ടിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ ടി സരസ്വതി തോല്പിച്ചത്. യുഡിഎഫ് ഇവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക