തിരുവനന്തപുരം: ഇന്ന് തിരുവോണം. നാടെങ്ങും ആഘോഷ ലഹരിയിലാണ്. ഫേസ്ബുക്ക് നിറയെ ഓണാശംസകളാണ്. ഇപ്പോഴിതാ കുട്ടികള്‍ക്കൊപ്പം പാട്ടുപാടി ഓണാശംസയുമായി രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി എം.എം.മണി. ഓണം വന്നല്ലോ ഊഞ്ഞാലിട്ടല്ലോ എന്ന പാട്ട് പാടുന്ന വീഡിയോ ഫേസ്ബുക്കിലൂടെയാണ് മന്ത്രി പങ്കുവച്ചിരിക്കുന്നത്.
‘പഴമയുടെയും പുതുമയുടെയും സമ്മിശ്രമാണ് ഓണാഘോഷങ്ങള്‍ . ഓണം ഒരു പ്രതീകമാണ്. എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ സ്നേഹത്തോടെ നേരുന്നു’എന്ന അടിക്കുറിപ്പും അദ്ദേഹം വീഡിയോയ്ക്ക് നല്‍കിയിട്ടുണ്ട്. വീഡിയോ വളരെപ്പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക