കേരള കോൺഗ്രസിലെ ഗ്രൂപ്പ്പോര് അവസാനിപ്പിക്കാൻ കോൺഗ്രസ് അന്ത്യശാസനം നൽകണമെന്ന് പിടി തോമസ്. കേരള കോൺഗ്രസിലെ തർക്കത്തിന്റെ പേരിൽ പാലാ സീറ്റ് നഷ്ടപ്പെടാൻ പാടില്ലെന്നും പിടി തോമസ് പറഞ്ഞു. സമീപകാല വിവാദങ്ങളിൽ താൻ ശശി തരൂരിനൊപ്പമാണെന്നും പി ടി തോമസ് വ്യക്തമാക്കി.
ജോസ് ടോം പാലായിൽ ജയിക്കേണ്ട സ്ഥാനാർഥിയാണ്. കേരള കോൺഗ്രസിലെ ചക്കളത്തിപോരിൽ ആ സീറ്റ് യുഡിഎഫിന് നഷ്ടപ്പെടാൻ പാടില്ല. കോൺഗ്രസ് അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും പി ടി തോമസ് ആവശ്യപ്പെട്ടു.
മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കുന്നതിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും നിലവിലെ മുഖ്യമന്ത്രി പിണറായി വിജയനും ഒരു പോലെ പരാജയപ്പെട്ടെന്നും പി ടി തോമസ് കുറ്റപ്പെടുത്തി.
താൻ ശശി തരൂരിനെ പിന്തുണയ്ക്കുന്ന ആളാണെന്ന് പറഞ്ഞ തോമസ് തരൂർ നടത്തിയത് പാർട്ടിക്ക് അകത്ത് നിന്നുള്ള വിമർശനമാണെന്നും അഭിപ്രായപ്പെട്ടു.
നടിയെ ആക്രമിച്ച കേസിൽ അവസാന ശ്വാസം വരെ നീതിക്കായി പോരാടുമെന്നും പിടി തോമസ് അഭിമുഖത്തിൽ വ്യക്തമാക്കി. 24 ന്റെ വാർത്താവ്യക്തിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക