എക്കോ ഫ്രണ്ട്ലി സിനിമ പരസ്യങ്ങളിലൂടെ ശ്രദ്ധ നേടുകയാണ് പ്രണയമീനുകളുടെ കടൽ എന്ന പുതിയ കമൽ ചിത്രം.
മലയാളത്തിൽ ആദ്യമായാണ് തുണിയിൽ തീർത്ത ഹോർഡിങ് ചിത്രത്തിനായി ഉപയോഗിക്കുന്നത്.
സാധാരണ ഫ്ലെക്സുകളെ അപേക്ഷിച്ച് ഏറെ ചിലവ് കൂടുതലാണ് തുണികൊണ്ടുള്ള ഫോർഡിങ്ങുകൾക്ക്. സാധാരണ ഫ്ലെക്സുകൾ പോലെ കാഴ്ച്ചയിൽ ഇവയ്ക്ക് ഭംഗി തോന്നിക്കില്ല.
എങ്കിലും സാമൂഹിക പ്രതിബന്ധത മാനിച്ചാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തുണി ഹോർഡിങ്ങുകൾ ഉപയോഗിക്കുന്നത്.
തികച്ചും അഭിനന്ദനാർഹവും അനുകരിക്കാവുന്നതുമായ ഒരു പ്രൊമോഷൻ രീതികൂടിയാണ് ഇത്.
മലയാളത്തിലെ പ്രശസ്ത സംവിധായകൻ കമല്‍, മഞ്ജു വാര്യരെ നായികയാക്കി കമലസുരയ്യയുടെ ജീവിത കഥ പറഞ്ഞ ‘ആമി’യ്ക്ക് ശേഷം ചെയ്യുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ജോണ്‍പോളാണ്.
വിനായകന്, ദിലീഷ് പോത്തന്, സൈജു കുറുപ്പ് തുടങ്ങിയ താരനിരയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതുകൂടാതെ ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ഡാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി വട്ടക്കുഴി നിര്‍മ്മിച്ചിരിക്കുന്ന ചിത്രം ഒക്ടോബര്‍ നാലോടുകൂടി സിനിമ കൊട്ടകകളിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക