പാലാ: പാലായിൽ വോട്ടിങ് പുരോഗമിക്കുന്നു. പോളിങ് ശതമാനം30.73 കടന്നു. ഇതുവരെ വോട്ടുചെയ്തത് 55041 പേർ.
ബൂത്തുകള്‍ക്ക് മുന്നില്‍ പലയിടത്തും വോട്ടര്‍മാരുടെ നീണ്ടനിര കാണാൻ സാധിക്കുന്നു. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്. പോളിങ് ശതമാനം കഴിഞ്ഞതവണത്തേതില്‍ നിന്ന് കൂടുമെന്നാണ് മുന്നണികളുടെ പ്രതീക്ഷ.
176 പോളിങ് ബൂത്തുകളിലായി 1,79,107 വോട്ടര്‍മാര്‍മാരാണുള്ളത്. 87,729 പുരുഷ വോട്ടര്‍മാരും 91,378 വനിതകളും. 27നാണ് വോട്ടെണ്ണല്‍. മണ്ഡലത്തിലെ 176 ബൂത്തുകളിലും വിവിപാറ്റ് മെഷീന് ഉപയോഗിക്കുന്നുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക