ഗര്‍ഭനിരോധനത്തിനായി മാത്രമല്ല, എച്ച്ഐവി, ഗൊണേറിയ തുടങ്ങിയ ലൈംഗികരോഗങ്ങളില്‍ നിന്ന് സുരക്ഷിതരാവുകയെന്ന ലക്ഷ്യത്തോടെയാണ് കോണ്ടം ഉപയോഗിക്കുന്നത്. എന്നാൽ ഈ കോണ്ടം ഉപയോഗിക്കുമ്പോള്‍ പുരുഷന്മാര് ചില കാര്യങ്ങൾ കൃത്യമായി ശ്രദ്ധിക്കണം
1. സെക്സിന് മുമ്പ് തന്നെ കോണ്ടം ധരിക്കണം. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് കുറച്ച് സമയമെടുത്ത് കോണ്ടം കൃത്യ സ്ഥാനത്ത് തന്നെയാണോ ധരിച്ചിരിക്കുന്നത് എന്ന് ഉറപ്പ് വരുത്തുക.
2. കൃത്യ അളവിലുളള കോണ്ടം തെരഞ്ഞെടുക്കാൻ ശ്രമിക്കണം. കോണ്ടം തീരെ ചെറുതാകാനോ വലുതാകാനോ പാടില്ല. സാധാരണ ഒരു കോണ്ടത്തിന്റെ അളവ് 7.25 to 7.8 inch ആണ്.
3. കോണ്ടത്തിന്റെ കാലാവധി കഴിഞ്ഞതാണോയെന്ന് ഉറപ്പ് വരുത്തുക. തൊട്ടുനോക്കുമ്പോള്‍ ‘സ്റ്റിഫ്നസ്’ (ദൃഢത) തോന്നുന്നുവെങ്കില്‍ ഇത് കാലാവധി കഴിഞ്ഞത് കൊണ്ടായിരിക്കണം. അതുപോലെ ഒട്ടുന്നതായി തോന്നുന്നതും കാലാവധി കഴിഞ്ഞത് കൊണ്ടാകാം. നിറത്തിലും മണത്തിലും വ്യത്യാസമുണ്ടാകുന്നതും കാലാവധി കഴിഞ്ഞത് കൊണ്ടാണ് .
4. നല്ല ബ്രാൻഡുകളുടെ കോണ്ടം മാത്രം ഉപയോഗിക്കുക. ലാറ്റക്സ് കോണ്ടം ആണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക