പാലാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഏഴാം റൗണ്ടിലേക്ക് കടന്നപ്പോൾ എൽഡിഎഫിന്റെ മാണി സി കാപ്പന്റെ ലീഡ് നാലായിരം കടന്നു. എട്ട് പഞ്ചായത്തിലും എൽഡിഎഫ് കുതിപ്പാണ് കാണുന്നത്. 4396 ആണ് മാണി സി കാപ്പന്റെ ലീഡ്.
നിലവിലെ ലീഡ് നില –
യുഡിഎഫ്- 22540
എൽഡിഎഫ്- 26776
ബിജെപി- 8310
എട്ട് ബൂത്തുകളിലെ വോട്ടുകളാണ് നിലവിൽ എണ്ണിക്കഴിഞ്ഞത്. മുത്തോലി പഞ്ചായത്തിലെ വോട്ടാണ് ഇനി എണ്ണാൻ ഉള്ളത്. ഇവിടെ ലഭിക്കുന്ന വോട്ടുകളുടെ കണക്ക് ഈ തെരഞ്ഞെടുപ്പിൽ നിർണായകമാകും. മുത്തോലി പഞ്ചായത്തിൽ യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാൽ നിലവിലെ ലീഡ് നിലകളിലും വോട്ട് കണക്കുകളിലും വ്യത്യാസം വരാൻ സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക