മൊബൈൽ ഫോണിൽ നോക്കി നടക്കുന്ന പുതിയ തലമുറ പാതകളിലെ സ്ഥിരം കാഴ്ചയാണ്. ഇവരുണ്ടാക്കുന്ന അപകടങ്ങളും കുറവല്ല. കാൽനടക്കാരെ ഇടിച്ചിട്ടും തട്ടിയും മുട്ടിയും പാതകളിൽ മൊബൈലിൽ മുഴുകി നടക്കുന്ന ഇത്തരക്കാർക്കുവേണ്ടി പ്രത്യേക നടപ്പാത ഒരുക്കിയിരിക്കുകയാണ് മാഞ്ചസ്റ്റർ.
മൊബൈൽ ഫോൺ സേഫ് ലെയൻ എന്നാണ് ഈ നടപ്പാതയുടെ പേര്. 75 മീറ്റർ നീളമുള്ള രണ്ട് ‘മൊബൈൽ ഫോൺ സേഫ് ലെയ്നുകൾ’ ആണ് മഞ്ചസ്റ്ററിലെ സ്പിന്നിംഗ് ഫീൽഡ് ജില്ലയിൽ ഒരുക്കിയിരിക്കുന്നത്.
ഈ നടപ്പാതകൾ സ്ഥാപിച്ചിരിക്കുന്നത് മാഞ്ചസ്റ്ററിലെ തന്നെ തിരക്കേറിയ ഹാർഡ്മാൻ ബുളിവാർഡിലാണ്. പതിനായിരങ്ങൾ ദിവസേന സഞ്ചരിക്കുന്ന വഴിയിലിപ്പോൾ റോഡിൽ മൊബൈൽ നോക്കി നടക്കുന്നവർക്കുള്ള വഴിയടയാളങ്ങളാണ്.
40 ശതമാനം ബ്രിട്ടീഷുകാരും റോഡിലൂടെ നടക്കുമ്പോൾ മൊബൈൽ ഉപയോഗിക്കുന്നവരുടെ കാര്യത്തിൽ അധികൃതർ ശ്രദ്ധ ചെലുത്തണമെന്നുള്ള അഭിപ്രായമുള്ളവരാണ്.
ഈ നടപ്പാതകൾ ഒരുക്കിയിരിക്കുന്നത് മൊബൈൽ റീട്ടേലർമാരായ എഒ മൊബൈൽ ആണ്.’സമൂഹത്തിലെ മാറ്റങ്ങൾക്കനുസരിച്ച് യാഥാർഥ്യബോധമുള്ളവരും ഉത്തരവാദിത്വമുള്ളവരുമായിരിക്കണം നമ്മൾ.’ എന്ന് എഒക്ക് വേണ്ടി റിച്ചാഡ് ബാക്സെൻഡെൽ പ്രതികരിച്ചു.
75 ശതമാനം ബ്രിട്ടീഷുകാരും ഫോണിൽ നോക്കി റോഡിലൂടെ നടക്കുന്നതിൽ മൊബൈൽ കുറ്റബോധമുള്ളവരാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. എന്നാൽ ഇനി മാഞ്ചസ്റ്ററിൽ ഫോണിൽ നോക്കി പേടി കൂടാതെ നടക്കാം. അപകടങ്ങളും ഒഴിവാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക