1.വെള്ളം കുടിക്കുന്നതിലൂടെ വയറ് കുറയ്ക്കാൻ സാധിക്കും. കാരണം വെള്ളം കുടിക്കുക വഴി ഭക്ഷണം കുറച്ചേ കഴിക്കുകയുള്ളൂ. ഭക്ഷണം കഴിക്കുന്നതിന് മുൻപ് വെള്ളം കുടിക്കുന്നതാണ് നല്ലത്. ഭക്ഷണത്തിന് അരമണിക്കൂർ മുൻപ് അര ലീറ്റർ വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കുകയും കുറച്ചു കാലറി മാത്രം കഴിക്കുകയും ചെയ്യു.
2.വൈറ്റമിൻ സി, പെക്റ്റിൻ ഫൈബർ, സിട്രിക് ആസിഡ് ഇവയെല്ലാം അടങ്ങിയ നാരങ്ങ വെള്ളം കുടിക്കുന്നത് നല്ലതാണ്. അതും അതിരാവിലെ ശീലിക്കുന്നതാണ് നല്ലത്.
3.രാവിലെ ഒരു ഗ്ലാസ്സ് ചൂടുവെള്ളം കുടിക്കുന്നത് ഭാരം കുറയാൻ സഹായിക്കും.
4.വെളുത്തുള്ളി കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയും.
5.മധുരപാനീയങ്ങൾ, കൃത്രിമ നിറങ്ങൾ ചേർത്ത പാനീയങ്ങൾ, കോളകൾ ഇവയൊക്കെ ഒഴിവാക്കി പകരം ആരോഗ്യപാനീയങ്ങൾ, വെള്ളം, ഗ്രീൻ ടീ ഇവ ശീലിക്കുന്നതാണ് നല്ലത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക