നിഖില്‍ കുമാര്‍ എന്നയാളുടെ ദുബായ് സന്ദര്‍ശനത്തിനിടെ തലയിൽ ഉദിച്ച ഐഡിയയാണ് എപ്പോൾ ആളുകളെ അമ്പരിപ്പിച്ച് കൊണ്ടിരിക്കുന്നത്. 160 അടി ഉയരത്തില്‍ ആകാശത്ത് ഒരു തീൻ മേശ. വിമാനം ഒന്നുമല്ല സംഭവം. വ്യത്യസ്ത ആശയത്തിൽ നോയിഡയിൽ ഉയർന്ന സംരംഭമാണ് ആകാശത്ത് ഒരു തീൻ മേശ. ആകാശത്തുവച്ച് ആഹാരം കഴിക്കാനൊരു ഹോട്ടല്‍. ആകാശത്ത് പറന്ന് നടന്ന് സുര്യാസ്മയം കണ്ട് ആഹാരം കഴിക്കാം.
ഭക്ഷണവും സാഹസികതയും ചേര്‍ത്ത് ‘ഫ്ലൈ ഡൈയിംഗ്’ എന്ന പേരിലാണ് ഈ സംരംഭം . രണ്ട് വര്‍ഷമെടുത്താണ് തന്റെ ഈ സംരംഭം പൂർത്തിയാക്കിയതെന്ന് നിഖില്‍ കുമാര്‍ വ്യക്തമാക്കി. ഉപഭോക്താക്കളുടെ സുരക്ഷ മുൻ നിർത്തി സ്ഥാപിച്ച ഈ ഹോട്ടലിൽ ജര്‍മനിയില്‍നിന്ന് ടെസ്റ്റ് ചെയ്ത് സര്‍ട്ടിഫൈ ചെയ്ത പറക്കും തീന്മേശ ഉപകരണങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്.
സീറ്റില്‍ ഇരുന്ന് ബെല്റ്റിട്ടതിനുശേഷം മൂന്ന് തവണ സുരക്ഷ പരിശോധിക്കും. വൈകീട്ട് 6 മണിക്ക് ആരംഭിക്കുന്ന ഫ്ലൈ ഡൈനിംഗ് രാത്രി പത്തുവണി വരെ തുടരും. ഉപഭോക്താക്കള്‍ക്ക് 40 മിനുട്ട് ഇതില്‍ ചിലവിടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക