ഭക്ഷണവും ലൈംഗിക ജീവിതവും തമ്മില്‍ ചില ബന്ധങ്ങളുണ്ടെന്നാണ് എൽ യുകാറ്റക്കോ വേണ്ടി വൺപോൾ നടത്തി പഠനത്തിൽ പറയുന്നത് . സ്പൈസി ഫുഡ് കഴിക്കുന്നവരുടെയും മധുര ആഹാരങ്ങളോട് താത്പര്യമുള്ളവരുടെയും ലൈംഗിക ജീവിതം ഏറെ വ്യത്യാസമാണ്.
നല്ല സ്പൈസി ഫുഡ് ഇഷ്ടപ്പെടുന്നവരുടെ ലൈംഗികജീവിതവും നല്ല ചൂടനായിരിക്കുമെന്നാണ് പഠനം . സ്പൈസി ആഹാരം ഇഷ്ടപ്പെടുന്നവര്‍ സെക്സിന് ഒരുപാടു മുന്‍തൂക്കം നല്‍കുന്നവരാണ്. കൂടാതെ ഇത്തരം ഭക്ഷണ പ്രേമികളിൽ 45% ആളുകളും യാത്രചെയ്യാന്‍ ഇഷ്ടമുള്ളവരാകും.
ഇവര്‍ ആളുകളുമായി പെട്ടെന്ന് ഇടപെടുന്നവരും വ്യായാമം ചെയ്യാന്‍ ഇഷ്ടമുള്ളവരുമാകും. അതേസമയം പഠനങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ ആളുകളുടെ താൽപര്യങ്ങളും ലൈംഗികജീവിത ശീലങ്ങളും മറ്റും മനസ്സിലാക്കാനാവില്ലെന്നും വിമർശനമുണ്ട് .
പ്രതികരിക്കാൻ ഇവിടെ എഴുതുക