രാമരാജ്യ വാഗ്ദാനവുമായി ബി ജെ പി വീണ്ടും.ഹരിയാനയിലെ പ്രകടന പത്രികയിലാണ് ബിജെപിരാമരാജ്യ വാഗ്ദാനം നടത്തിയിരിക്കുന്നത്. ഒക്ടോബർ 21 നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ പ്രകടന പത്രികയിലാണ് ബിജെപി നിലപാട് വ്യക്തമാക്കിയത്.
ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറുടെ സാന്നിധ്യത്തിൽ ബിജെപി ആക്ടിങ് പ്രസിഡന്റ് ജെ പി നദ്ദയാണ് പ്രകടന പത്രിക പ്രകാശനം ചെയ്തത്.
ആരോഗ്യ- വിദ്യാഭ്യാസ രംഗങ്ങളിലാണ് ബിജെപി സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഖട്ടാർ പറഞ്ഞു.
3000 രൂപ വാർധക്യ പെന്‍ഷനാണ് ബിജെപി യുടെ പ്രധാന വാഗ്ദാനം. സമ്പത് പത്ര എന്ന് പേരിട്ടിരിക്കുന്ന പ്രകടനപത്രികയെ ജുംല പത്ര എന്ന് പ്രതിപക്ഷം വിശേഷിപ്പിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക