ഓൺലൈൻ ഭക്ഷണ വിതരണ ആപ്പായ സ്വിഗ്ഗി വഴി ഓർഡർ ചെയ്ത യുവതിക്ക് ലഭിച്ചത് അളവിൽ കുറഞ്ഞ ഭക്ഷണം. 200 രൂപ കൊടുത്ത് സ്വിഗിയില് നിന്ന് വാങ്ങിയ ഭക്ഷണത്തെ കുറിച്ചും അത് നൽകിയ പങ്കായം തിരുവനന്തപുരം ഹോട്ടലിനു നേരെയുമാണ് യുവതിയുടെ പ്രതിഷേധം.സമൂഹ മാധ്യമങ്ങളിലൂടെ ലൈവ് വീഡിയോ അനവധി ആളുകളാണ് പങ്കുവച്ചത് .
“200 രൂപ കൊടുത്ത് സ്വിഗിയില് നിന്ന് വാങ്ങിയ ചിപ്പിയാണിത്. പങ്കായം തിരുവനന്തപുരം എന്നൊരു റെസ്റ്റോറന്റീന്നാണ് വാങ്ങിയത്. എനിക്ക് പൈസ പോയതിലും പ്രശ്നമായത് ഈ അപമാനം ആണ്…. എന്ത് എറിഞ്ഞുകൊടുത്താലും തിന്നുന്ന തെരുവ് പട്ടികളെ പോലെ ആണല്ലോ നമ്മളെ ട്രീറ്റ് ചെയ്യുന്നത്…
എന്റെ ഈഗോ ഹർട്ട് ആയിട്ടുണ്ട്. എന്റെ അധ്വാനത്തേയും എന്റെ പൈസേനേം എന്നെത്തന്നേം അപമാനിക്കാൻ ചെയ്യുന്നതാണിത്. എവിടെയാണ് ഇവര്‍ക്കൊക്കെ എതിരെ പരാതി കൊടുക്കേണ്ടത്??? എന്നാണ് യുവതി ലൈവിലൂടെ ചോദിക്കുന്നത്.
തുടർന്ന് യുവതി വാങ്ങിയ ഭക്ഷണം അതേപോലെ തന്നെ ഹോട്ടലിൽ തിരിച്ചു നൽകുകയും അവിടെ വച്ച് തന്നെ പാർസൽ തുറന്ന് അകത്തുള്ള ഭക്ഷണം കാണിച്ചു തരുകയും ചെയ്തുകൊണ്ട് ലൈവ് അവസാനിക്കുകയാണ്.
https://www.facebook.com/MovieMaxMedia/videos/535778163654282/
പ്രതികരിക്കാൻ ഇവിടെ എഴുതുക