ന്യൂയോര്‍ക്ക്: ജനകീയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്കില്‍ ഇനി മുതല്‍ ന്യൂസ് വിഭാഗവും. ഡിജിറ്റല്‍ യുഗത്തിലെ വാര്‍ത്താ വിതരണത്തിന് പുതിയ രീതി അവലംബിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫീച്ചര്‍ പുറത്തിറക്കിയത്.
ന്യൂസ്ടാബ് എന്നാവും ഈ വാര്‍ത്താ പ്ലാറ്റ്ഫോമിന്റെ പേര്. ആദ്യ ഘട്ടം എന്നോണം അമേരിക്കയിലാണ് ന്യൂസ് ടാബ് ആരംഭിച്ചിരിക്കുന്നത്. ആപ്പ് അപ്ഡേഷനില്‍ പുതിയ മാറ്റങ്ങള്‍ ലഭ്യമാവും. ഫേസ്ബുക്ക് ആപ്പിനുള്ളില്‍ തന്നെ പ്രത്യേക ടാബ് വാര്‍ത്താ പ്ലാറ്റ്ഫോമിനായി മാറ്റി വെച്ചിരിക്കുകയാണ്.
ഡിജിറ്റല്‍ യുഗത്തിലെ വാര്‍ത്താ വിതരണത്തിന് പുതിയ രീതി അവലംബിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഫേസ്ബുക്ക് വിശദീകരിച്ചു.
ദേശീയ വാര്‍ത്തകള്‍ക്കാവും പ്രാധാന്യം. അതോടൊപ്പം വ്യക്തിപരമായ അഭിരുചികള്‍ക്കനുസരിച്ചുള്ള വാര്‍ത്തകളും ലഭ്യമാവും.
അന്നന്നത്തെ പ്രധാനവാര്‍ത്തകള്‍, വ്യക്തിപരമായി വായിക്കാന്‍ താല്‍പര്യപ്പെടുന്നവ, ഇഷ്ടപ്പെടുന്ന വിഷയങ്ങള്‍, സബ്സ്ക്രൈബ് ചെയ്തിരിക്കുന്നവ, വായിക്കാന്‍ താല്‍പര്യപ്പെടാത്തവ എന്നിങ്ങനെ വ്യക്തികളുടെ അഭിരുചി അനുസരിച്ചാവും ഫേസ്ബുക്ക് വാള് ക്രമീകരിക്കപ്പെടുക.
വോള്‍സ്ട്രീറ്റ് ജേണല്‍, വാഷിംഗ്ടണ്‍ പോസ്റ്റ്, ബസ്ഫീഡ് ന്യൂസ്, ബിസിനസ് ഇന്‍സൈഡര്‍, എന്‍ബിസി, യുഎസ്എ ടുഡേ, ലോസ് ആഞ്ചലസ് ടൈംസ് തുടങ്ങിയ വാര്‍ത്താ മാധ്യമങ്ങളുമായി സഹകരിച്ചാണ് സൗകര്യം ഒരുക്കിയത്. സേവനത്തിന് പ്രതിഫലമായി ഈ സ്ഥാപനങ്ങള്‍ക്ക് ഫേസ്ബുക്ക് പണം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക